പുതുപ്പാടി: യേശുക്രിസ്തുവിന്റെ യെരൂശലേമിലേക്കുള്ള രാജകീയ യാത്രയെ ജനം ഈന്തപ്പനകൾ ഏന്തിയും, വസ്ത്രങ്ങൾ വഴിയിൽ വിരിച്ചും ഹോശാന ആർപ്പുവിളികളോടെ സ്വീകരിച്ചതിന്റെ ഓർമ പുതുക്കി പുതുപ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഓശാന പെരുന്നാൾ ആചരിച്ചു.
ഞായറാഴ്ച രാവിലെ 7 ന് ശുശ്രൂഷകൾ ആരംഭിച്ചു. ഓശാനയുടെ പ്രദക്ഷിണവും കുരുത്തോല വാഴ്വിൻ്റെ ശുശ്രൂഷയും, വിശുദ്ധ കുർബാനയും നടത്തപ്പെട്ടു.
സമാധാനത്തിന്റെയും, രക്ഷയുടെയും, സന്ദേശമാണ് യെരൂശലേമിലേക്കുള്ള ക്രിസ്തുവിന്റെ രാജകീയ യാത്രയിലൂടെ നമുക്ക് നൽകുന്ന സന്ദേശം എന്ന് വികാരി വന്ദ്യ ഫിന ഹാസ് റമ്പാച്ചൻ തന്റെ പ്രസംഗത്തിലൂടെ വിശ്വാസി സമൂഹത്തെ ഓർമിപ്പിച്ചു.
കുരുത്തോലകൾ ഏന്തിയും, പൂക്കൾ വിതറിയും വിശ്വാസ സമൂഹം ശുശ്രൂഷകളിൽ സംബന്ധിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ ക്രിസ്തുവിന്റെ പീഡാനുഭവ ശുശ്രൂഷകൾ ദേവാലയത്തിൽ നടത്തപ്പെടും
Post a Comment