തിരുവമ്പാടി: വിവിധ മുസ്ലിം സംഘടനകളുടെ നേത്യത്വത്തിൽ തിരുവമ്പാടിയിൽ സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു . എം.സി ഓഡിറ്റോറിയം അങ്കണത്തിൽ നടന്ന ഈദ് ഗാഹിന് പി. അബ്ദുൽ മജീദ് മദനി നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടെ നിരവധി വിശ്വാസികൾ പെരുന്നാൾ നമസ്ക്കാരത്തിൽ പങ്കെടുത്തു .
കെ.എൻ.എം മർക്കസുദഅവ , വിസ് ഡം ഇസ്ലാമിക് ഓർഗനൈസേഷൻ , കേരള നദ് വത്തുൽ മുജാഹിദീൻ , ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകൾ ചേർന്നാണ് ഈദ് ഗാഹ് സംഘടിപ്പിച്ചത്.
Post a Comment