ഓമശ്ശേരി:
അരിയും ഗോതമ്പും മണ്ണെണ്ണയും മാത്രമല്ല, ബാങ്കിങ് ഇടപാടും അക്ഷയ സേവന സൗകര്യവും ഒരുക്കി റേഷൻ കടകൾ ഇനി ന്യൂജനാവുന്നു.
സംസ്ഥാനത്തെ റേഷൻ കടകൾ ' കെ സ്റ്റോറിൽ '(കേരള സ്റ്റോർ ) ആയി മാറുകയാണ്.
മലയോര മേഖലയില്ലേ അദ്യത്തെ കെ സ്റ്റോർ മെയ് 22ന് ഓമശ്ശേരി പഞ്ചായത്തിലെ പെരുവല്ലിയിൽ കൊടുവള്ളി
എം എൽ എ ഡോ: എം കെ മുനീർ ഉത്ഘാടനം ചെയ്യും.
റേഷൻ കടകളുടെ പശ്ചാതല സൗകര്യം വിപുലമാക്കി സ്മാർട്ട് കർഡുകളുടെ സഹായത്തോടെ മിനി ബാങ്കിങ്, ചോട്ടു ഗ്യാസ് വിതരണം മിൽമ ഉൽപന്നങ്ങൾ സപ്ലൈകോയുടെ 13 ഇനം സബ്സിടി സാധനങ്ങൾ ശബരി ബ്രാൻഡ് ഉൽപന്നങ്ങൾ എന്നിവയും ബില്ലുകൾ ആടക്കുവാൻ ഉള്ള സൗകര്യകൾ ഉണ്ടാവും.
റേഷൻ കടയിൽ പോയി റേഷൻ വാങ്ങൻ കഴിയാത്ത നിർദ്ധരായ കിടപ്പു രോഗികൾക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ റേഷൻ വിഹിതം ഓട്ടോറിക്ഷയിൽ വീട്ടിൽ എത്തിക്കുന്ന ഗവർമെന്റ് പദ്ധതിയാണ് ' ഒപ്പം ' പദ്ധതി.
എം എൽ എ ഇതേ ചടങ്ങിൽവച്ച് ഒപ്പം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

إرسال تعليق