കൊടുവള്ളി / മുക്കം : ഓമശ്ശേരി തെച്ചിയാട് അൽ ഇർശാദ് വാർഷിക ഖുർആൻ പ്രഭാഷണ പരമ്പര ഇന്നലെ ആരംഭിച്ചു. സി.കെ. ഹുസൈൻ നീബാരി, മഹല്ല് ഖാസി അബ്ദുല്ല ഫൈസി എന്നിവരുടെ നേതൃത്വത്തിൽ
തെച്ചിയാട് മഹല്ല് ഖബറുസ്ഥാൻ സിയാറത്ത് നടത്തി. മഹല്ല് പ്രസിഡന്റ് ഇ.കെ. ഹുസൈൻ ഹാജി പതാക ഉയർത്തി.
കുറ്റവാളികളുടെ സങ്കേതം എന്ന വിഷയത്തിൽ ശാഫി സഖാഫി മുണ്ടമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുസമ്മിൽ തങ്ങൾ തിരൂർക്കാട് പ്രാർത്ഥന നടത്തി. കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ. അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഒ.എം.അബൂബക്കർ ഫൈസി അധ്യക്ഷത വഹിച്ചു. സി.കെ. ഹുസൈൻ നീബാരി,മൂസ മാസ്റ്റർ, ആർ.കെ.കെ. ഫൈസി,വി. ഹുസൈൻ, കുഞ്ഞിമുഹമദ് ഹാജി പച്ചക്കാട് സംബന്ധിച്ചു ഒ.എം ബഷീർ സഖാഫി സ്വാഗതവും ശംസുദ്ദീൻ സഖാഫി നന്ദിയും പറഞ്ഞു.
തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ സജ്ജനങ്ങളുടെ പറുദീസ, പുനരുത്ഥാനം എന്നീ വിഷയങ്ങളിൽ ശാഫി സഖാഫി പ്രഭാഷണം തുടരും.
Post a Comment