കൊടുവള്ളി: എം.കെ മുനീർ എം.എൽ എ മണ്ഡലത്തിൽ നടപ്പാക്കുന്ന ഉന്നതി - ജനകീയ വിജ്ഞാന മുന്നേറ്റം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊടുവള്ളി
മണ്ഡലത്തിൽ നിന്ന് മെറിറ്റ്
കം മീൻസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളുടെ സംഗമം നടത്തി.
ഉന്നതി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കോച്ചിങ്ങ് നൽകിയിരുന്നു. ഇരുപത്തി ഒന്ന് ലക്ഷം രൂപയുടെ സ്കോളർഷിപ്പിന് മണ്ഡലത്തിലെ വിദ്യാർത്ഥികൾ അർഹത നേടി. വിജയികളായ വിദ്യാർത്ഥികൾക്ക് എം.എൽ.എ അവാർഡ് സമ്മാനിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ച് ഒന്നാം സ്ഥാനം നേടിയ ചക്കാലക്കൽ ഹയർസെക്കണ്ടറി സ്കൂളിന് ഉപഹാരം നൽകി. ഈ അക്കാദമിക വർഷത്തെ കോച്ചിങ്ങ് ജൂലൈ മാസം ആരംഭിക്കുമെന്ന് എം.എൽ. എ അറിയിച്ചു. സംഗമം ഡോ. എം.കെ മുനീർ എം.എൽ എ ഉദ്ഘാടനം ചെയ്തു. നൗഫൽ പുല്ലാളൂർ അദ്ധ്യക്ഷത വഹിച്ചു. പി കെ. സുലൈമാൻ മാസ്റ്റർ, ശാന്തകുമാർ, നജീബ് പൂളക്കൽ, റസീന, ഖലീൽ, ശാഹുൽ മടവൂർ, ഷംസീർ എന്നിവർ പ്രസംഗിച്ചു.
إرسال تعليق