പുതുപ്പാടി: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജുമായി അഫിലിയേറ്റ് ചെയ്ത് പ്രവൃത്തിക്കുന്ന ഈങ്ങാപ്പുഴ ദാറുത്തഖ് വ അക്കാദമിയുടെ പുതിയ കെട്ടിട ഉദ്ഘാടനം നാളെ വൈകുന്നേരം ഏഴിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ  അറിയിച്ചു. 

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനാവും. 
കഴിഞ്ഞ 12വർഷമായി മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് നടത്തി വരുന്ന അക്കാദമി യിൽ എട്ടു വർഷം കൊണ്ട് പി.ജി. ഡിഗ്രി കഴിഞ്ഞാണ് പണ്ധിതർ പുറത്ത് ഇറങ്ങുന്നത്.

 സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗവും ദുബായ് സുന്നി സെന്റർ പ്രസിഡന്റുമായ അബ്ദുസ്സലാം ബാഖവി മുഖ്യപ്രഭാഷണം നടത്തും. സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, മുൻ എം.എൽ.എ. വി.എം. ഉമ്മർ മാസ്റ്റർ, മുനീർ പെരുമുഖം, സിറാജുദ്ദീൻ നിസാമി, ജാമിഅ പ്രഫസർമാരായ മജ്തബ ഫൈസി ആനക്കര, ഹാഫിള് സൽമാൻ ഫൈസി മർജാനി താമരശേരി, മുഹമ്മദ് ബാഖവി അൽ ഹൈതമി, ടി.കെ. പരീക്കുട്ടി ഹാജി തുടങ്ങിയവർ സംബന്ധിക്കും. 
 ഭാരവാഹികളായ മുജീബ് ഫൈസി പൂലോട്, ടി.കെ. ഹംസ ഹാജി, ബഷീർ മണൽ വയൽ, മുഹമ്മദ് സ്വാലിഹ് നിസാമി എന്നിവർ അറിയിച്ചു.

Post a Comment

أحدث أقدم