താമരശ്ശേരി: ഫ്രഷ് കട്ട് ഫാക്ടറിയിൽ നിന്നുള്ള മാലിന്യം കൊണ്ട് പൊറുതിമുട്ടുകയും അതിനെതിരെ സമരം ചെയ്തതിൻ്റെ പേരിൽ പീഡനം അനുഭവിക്കുന്ന മനുഷ്യർക്കൊപ്പം ആണ് കേരള മുസ്ലിം ജമാഅത്ത് എന്ന് ജില്ലാ പ്രസിഡണ്ട് ടികെ അബ്ദുറഹ്മാൻ ബാഖവി പറഞ്ഞു. 
കേരള മുസ്ലിം ജമാഅത്ത് ജനുവരി 1 മുതൽ സംഘടിപ്പിക്കുന്ന കേരള യാത്രയുടെ മുന്നോടിയായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ യാത്രക്ക് താമരശ്ശേരിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുപോലുള്ള ജനകീയ വിഷയങ്ങളിൽ അധികാരികൾ ജനപക്ഷത്തു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  മുൻ എം എൽ എ വിഎം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് അബ്ദുൽ അസീസ് സഖാഫി കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. 


പൊതു പ്രവർത്തകരായ പി ഗിരീഷ് കുമാർ, സന്ദീപ് മഠത്തിൽ യാത്രയെ അഭിസംബോധന ചെയ്തു. എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി പി വി അഹമ്മദ് കബീർ എളേറ്റിൽ, ജില്ലാ സെക്രട്ടറി എം ടി ശിഹാബുദ്ദീൻ സഖാഫി എന്നിവർ പ്രമേയ പ്രഭാഷണം നടത്തി. എസ് എം എ ജില്ലാ പ്രസിഡണ്ട് ഡോ. സയ്യിദ് അബ്ദുസ്സബൂർ അവേലം,  സംസാരിച്ചു.


അബൂബക്കർ സഖാഫി വെണ്ണക്കോട്, എസ് എം എ ജില്ലാ സെക്രട്ടറി അബ്ദുൽ ഹമീദ് മഠത്തിൽ, എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് അലവി സഖാഫി കായലം, എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് ശാദിൽ നൂറാനി ചെറുവാടി, സിഎം യൂസുഫ് സഖാഫി കരുവൻപൊയിൽ സംബന്ധിച്ചു.
ഹനീഫ മാസ്റ്റർ കോരങ്ങാട് സ്വാഗതവും മുഹമ്മദലി കാവുമ്പുറം നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم