തിരുവനന്തപുരം : കേരള ബാങ്കിന്റെ അംഗസംഘങ്ങളായ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കുള്ള 2021-22ലെ PACS എക്സലൻസ് അവാർഡിന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തിന് ബേപ്പൂർ സർവീസ് സഹകരണ ബാങ്ക് അർഹത നേടി.
 സഹകരണ ബാങ്കുകളുടെ, വിവിധ മേഖലകളിലെ മികച്ച പ്രവർത്തനത്തിന് കേരള ബാങ്ക് ഏർപ്പെടുത്തിയതാണ് ഈ അവാർഡ്.
 തിരുവനന്തപുരം ഉദയ പാലസ് കൺവെൻഷൻ സെന്ററിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വെച്ച് ബാങ്ക് പ്രസിഡണ്ട്  കെ. രാജീവും, ഭരണസമിതി അംഗങ്ങളും, സെക്രട്ടറിയും ചേർന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
 ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, മുൻ സഹകരണ വകുപ്പ് മന്ത്രിയും എംഎൽഎയുമായ  കടകംപള്ളി സുരേന്ദ്രൻ
 എന്നിവർ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post