താമരശ്ശേരി: 
പുതിയ കാലവും മാറ്റവും ഉൾക്കൊണ്ടും നവ സാധ്യതകൾ ഉപയോഗപ്പെടുത്തിയും പാരമ്പര്യ വിജ്ഞാന രീതികളും മതത്തിൻ്റെ തനിമയും സംരക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. 

ഏത് രീതിയിലും പഠിക്കുക എന്നതല്ല നിയമത്തിൻ്റെ വൃത്തത്തിലും ചട്ടക്കൂടിലും ഒതുങ്ങി നിന്ന് വേണം മതവും ഭൗതീകവുമായ അറിവിനെ സമ്പാദിക്കാനെന്ന് അദ്ദേഹം പറഞ്ഞു. കൂടത്തായി ഇസ്ലാമിക് ദഅവാ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ശംസുൽ ഉലമാ ശരീഅത്ത് കോളേജിൻ്റെ പഠനാരംഭം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഐ.ഡി.സിയിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ കുറ്റിയടിക്കൽ കർമ്മവും തങ്ങൾ നിർവ്വഹിച്ചു.

സംഗമത്തിൽ ഹാജിമാർക്ക് യാത്രയയപ്പ് നൽകി.ചെയർമാൻ എ.കെ.കാതിരി ഹാജി അധ്യക്ഷത വഹിച്ചു. റിയാദ് സാമൂഹ്യക്ഷേമ പ്രവർത്തകൻ സുനീർ മണ്ണാർക്കാട് മുഖ്യാഥിതിയായി. എസ്.യു.എസ്.സി പ്രിൻസിപ്പാൾ ഒ.യു.മുഹമ്മദ് ഫൈസി, ഐ.ഡി.സി വൈസ് പ്രിസിഡൻ്റ് ഡോ.ഹുസൈൻ മുസ്ലിയാർ, അബൂബക്കർ ഫൈസി മലയമ്മ, റഫീഖ് സക്കരിയ്യ ഫൈസി,മുഹമ്മദ് ഫൈസി നടമ്മൽ പോയിൽ,മുഹമ്മദ് സ്വാലിഹ് ഫൈസി, അബ്ദുൽ ജലീൽ ഫൈസി, അബ്ദുറഹീം വാഫി,മുഹമ്മദ് ബിലാൽ ഫൈസി, പി.പി.കുഞ്ഞായിൻ ഹാജി, ബാബു കുടുക്കിൽ, മുഹമ്മദ് കോയ കരിമ്പാല കുന്ന്, പി.പി.കുഞ്ഞമ്മദ് ഹാജി ,അഷ്‌റഫ് മണ്ണാർക്കാട് പ്രസംഗിച്ചു.ജന. സെക്രട്ടറി നാസർ ഫൈസി കൂടത്തായി സ്വാഗതവും സെക്രട്ടറി മുനീർ കൂടത്തായി നന്ദിയും പറഞ്ഞു.

ഫോട്ടോ. കൂടത്തായി ഐ.ഡി.സിയിൽ ആരംഭിച്ച ശംസുൽ ഉലമാ ശരീഅത്ത് കോളേജിൻ്റെ പഠനാരംഭം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിക്കുന്നു.

Post a Comment

Previous Post Next Post