തിരുവമ്പാടി:
ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഓയിസ്ക ക്ലബ് തിരുവമ്പാടി ചാപ്റ്ററിന്റെ 'വിപിനം സുന്ദരം' പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്ലാത്തോട്ടത്തിൽ 'ലേക്ക് വ്യൂ' റിസോർട്ടിൽ വച്ച് നടന്ന വാർഷിക കുടുംബ സംഗമത്തിൽ വച്ച് ഓയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി കെ. ടി സെബാസ്റ്റ്യൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പീറ്റർ ഇളംബാശേരി, പി.ടി ഹാരിസ്, ഡോ. ബെസ്റ്റി ജോസ്, ജോസ് ഫ്രാൻസിസ്, തോമസ് കുമ്പളാട്ടുകുന്നേൽ, വിനോദ് വെട്ടത്ത്, ജോസഫ് പുലക്കുടി എന്നിവർ പ്രസംഗിച്ചു.
പ്രസ്തുത യോഗത്തിൽ വച്ച് ജോമോൻ കല്ലൂകുളങ്ങര (പ്രസിഡന്റ് ), അനീഷ് കൂട്ടിയാനി (സെക്രട്ടറി ), ബാബു ഇടക്കര (ട്രഷറർ ) എന്നിവരുടെ നേതൃത്വത്തിലുള്ള 2023 - '24 വർഷത്തെ ഭാരവാഹികൾ ചുമതല ഏറ്റെടുത്തു.

إرسال تعليق