ഓമശ്ശേരി: തെച്യാട് അൽ ഇർശാദ് നഴ്സറി സ്കൂളിൽ ഈ അധ്യായന വർഷം അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവത്തിന് അലിഫ് ഡേ യോടെ തുടക്കമായി. അലിഫ് ഡേയുടെ ഭാഗമായി അഡ്മിഷൻ നേടിയ  നൂറ്റി ഇരുപതിലധികം വിദ്യാർത്ഥികൾക്ക് ഡോ. അവേലത്ത് സയ്യിദ് സബൂർ തങ്ങൾ ആദ്യാക്ഷരം കുറിച്ചു നൽകി. അൽ ഇർശാദ് ചെയർമാൻ സി. കെ ഹുസൈൻ നീബാരി  സന്ദേശം നൽകി. സെക്രട്ടറി വി. ഹുസൈൻ  മേപ്പള്ളി, പി.സി അബ്ദുറഹിമാൻ,  അസ്‌ലം സിദ്ദീഖി, ഓ.എം ബഷീർ സഖാഫി,  എൻ വി റഫീക്ക് സഖാഫി, അബ്ദുറസാഖ് സഖാഫി തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി.ടി ജൗഹർ സ്വാഗതവും മാനേജർ മൻസൂർ അലി കോളിക്കൽ നന്ദിയും പറഞ്ഞു.

ഇന്ന് രക്ഷിതാക്കൾക്കുള്ള പാരന്റിംഗ് ട്രെയിനിങ് പ്രോഗ്രാമിന് ഫറോക്ക് ട്രെയിനിങ് കോളേജ് അസിസ്റ്റ് പ്രൊഫസർ ഡോ. ഷെരീഫ് കെ. എം നേതൃത്വം നൽകും.

Post a Comment

أحدث أقدم