ബാലുശ്ശേരി : താലൂക്ക് ആശുപത്രി വികസന പദ്ധതി തുടങ്ങി. 20.60 കോടി രൂപയുടെ പുതിയ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തുക.
സാങ്കേതിക പ്രശ്നങ്ങൾ കാരണം നിർമാണ പ്രവൃത്തികൾ നീണ്ടു പോവുകയായിരുന്നു. മൂന്ന് വർഷം മുൻപാണ് കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിച്ചത്.
2021 ഫെബ്രുവരിയിൽ ആയിരുന്നു പ്രവൃത്തി ഉദ്ഘാടനം. പുതിയ ബ്ലോക്ക് നിർമിക്കുന്നതിനായി പഴയ ക്വാർട്ടേഴ്സുകളും ഓഫിസ് കെട്ടിടവും പൊളിച്ചു മാറ്റിയിരുന്നു.
സമയബന്ധിതമായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥരുടെയും കരാർ കമ്പനി അധികൃതരുടെയും യോഗം തീരുമാനിച്ചു.
പ്രവർത്തിയുടെ ഉടൻ ആരംഭിക്കും
പ്രവൃത്തി തുടങ്ങുമ്പോൾ രോഗികൾക്ക് പ്രയാസം ഉണ്ടാകാതിരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
യോഗത്തിൽ കെ.എം. സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി.കെ.അനിത, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടിക്കൃഷ്ണൻ, ഡോ.കെ.അനിൽ, ഇസ്മായിൽ കുറുമ്പൊയിൽ എന്നിവർ പങ്കെടുത്തു.
إرسال تعليق