തിരുവമ്പാടി: 2023 - 24 അധ്യയന വർഷത്തെ സേക്രഡ് ഹാർട്ട് യു.പി സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗം സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി പ്രിൻസിപ്പാൾ വിപിൻ എം സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
രക്ഷകർതൃ ബോധവൽക്കരണ ക്ലാസിന് പോൾ കെ.ജെ (എ.ഇ.ഒ കുന്ദമംഗലം) നേതൃത്വം നൽകി.
പി.ടി.എ പ്രസിഡന്റായി ഷിജു കെ.വി യും, എം.പി.ടി.എ പ്രസിഡന്റായി ബിൻസിയും തിരഞ്ഞെടുക്കപ്പെട്ടു.
സുനിൽപോൾ (ഹെഡ് മാസ്റ്റർ) സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ലിസി അബ്രാഹം, അധ്യാപകരായ അബ്ദുറബ്ബ്, റീന പി.തോമസ്, സോഫിയ തോമസ്, സിനി ആന്റണി എന്നിവർ യോഗത്തിൽ സംസാരിച്ചു.
إرسال تعليق