കോടഞ്ചേരി:
വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ ജാഗ്രത സമിതി രൂപീകരിച്ചു.
പിടിഎ വൈസ് പ്രസിഡണ്ട് മഞ്ജു ഷിജോ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി. മെൽവിൻ എസ് ഐ സി സ്കൂൾ ജാഗ്രത സമിതിയുടെ ആവശ്യകത മുൻനിർത്തി സംസാരിച്ചു.
സ്കൂൾ യോദ്ധാവും ഹയർ സെക്കന്ററി അധ്യാപകനുമായ ജിൻസ് ജോസ്, ഹൈസ്കൂൾ ജാഗ്രത സമിതി കോ ഓർഡിനേറ്ററും, അധ്യാപികയുമായ സി. നവീന എസ് ഐ സി, എന്നിവർ ജാഗ്രത സമിതിയുടെ വിവിധങ്ങളായ പ്രവർത്തന മേഖലകൾ വിശദീകരിച്ചു.
സ്കൂൾ ശുചിത്വമിഷൻ കൺവീനറും അധ്യാപകനുമായ സാബിൻസ് സ്കൂൾതലത്തിലും പരിസരപ്രദേശങ്ങളിലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമേഖലയാക്കുകയും വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും ശുചിത്വബോധത്തിന്റെ അനിവാര്യത അത്രമേൽ പ്രാധാന്യം അർഹിക്കുന്നു എന്ന് സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ, എക്സൈസ് ഓഫീസർ, പിടിഎ, എക്സിക്യൂട്ടീവ് മെമ്പേഴ്സ്, രക്ഷിതാക്കൾ, വേളങ്കോട് അങ്ങാടിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിനിധികൾ, ബസ്, ടാക്സി, ഓട്ടോ ഡ്രൈവേഴ്സ്, സമീപവാസികൾ, വിദ്യാർത്ഥി പ്രതിനിധികൾ, അധ്യാപകർ എന്നി വിവിധ വിഭാഗങ്ങളിൽപ്പെട്ട 30തോളം വ്യക്തികൾ സമിതി മീറ്റിങ്ങിൽ പങ്കെടുത്തു.
സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച യോഗത്തിന് കമ്പ്യൂട്ടർ അധ്യാപകനും ഹയർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറിയുമായ റോഷൻ ചാക്കോ നന്ദിയും അറിയിച്ചു.
Post a Comment