മലപ്പുറം : പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ  നിര്‍മ്മാണത്തിനായി ഒരു കോടിയിലേറെ വില മതിക്കുന്ന ഭൂമി വിട്ടുനല്‍കി പാണക്കാട് കുടുംബം. പാണക്കാട് തോണിക്കടവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് കൂടുതല്‍ സൗകര്യങ്ങളോടെ മാറ്റിസ്ഥാപിക്കുന്നതിനാണ് ഭൂമി വിട്ടു നല്‍കിയത്.  മലപ്പുറം നഗരസഭയ്ക്ക് കീഴില്‍ കാരാത്തോട് എടായിപ്പാലത്തിന് സമീപം സംസ്ഥാന പാതയോട് ചേര്‍ന്നുള്ള 15 സെന്റ് ഭൂമിയാണ് കൈമാറിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്ന് മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഭൂമിയുടെ രേഖകള്‍ ഏറ്റുവാങ്ങി. ഭൂമി ലഭ്യമായതോടെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കി ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മിക്കാനാണ് നഗരസഭ ഭരണ സമിതി തീരുമാനം. പരിമിത സൗകര്യത്തിലായിരുന്നു ഏഴ് വര്‍ഷമായി ആശുപത്രിയുടെ പ്രവര്‍ത്തനം. പുതിയ കെട്ടിടം നിര്‍മിക്കാന്‍ മലപ്പുറം നഗരസഭ പദ്ധതി അവതരിപ്പിച്ചു. ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ആശുപത്രിക്കാവശ്യമായ ഭൂമി പാണക്കാട് കുടുംബം നല്‍കിയത്.
 

Post a Comment

Previous Post Next Post