തിരുവമ്പാടി:
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരണം നടത്തി.
ഡ്രൈ ഡേ ആചരണത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപനങ്ങളിലും ശുചീകരണവും കൊതുകിന്റെ ഉറവിട നശീകരണവും നടത്തി.
പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നതിനായി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ വീടുകളിലും വിദ്യാലയങ്ങളിലും പൊതു സ്ഥലങ്ങളിലും സന്ദർശനം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹിമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, വാർഡ് മെമ്പർമാരായ അപ്പു കോട്ടയിൽ, മഞ്ജു ഷിബിൻ, മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ വി, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഐ.സി.ഡി.എസ്സ് പ്രവർത്തകർ, മറ്റ് സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ ഇല്ലാതാക്കണമെന്നും എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ.വി.അറിയിച്ചു.
Post a Comment