വേനപ്പാറ :പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ വിദ്യാർഥികൾക്ക് അവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിലെ ഔഷധോദ്യാന വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് സ് അംഗീകാരം നേടിയ വേനപ്പാറ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി ആഗ്നയാമി വൃക്ഷത്തെ നട്ടു കൊണ്ട് ഔഷധോദ്യാന വിപുലീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വെച്ച് വേനപ്പാറ കുലിക്കപ്ര യുവശക്തി സ്വയം സഹായ സംഘം സ്കൂളിന് ഫലവൃക്ഷ തൈകളും പഠനോപകരണങ്ങളും നൽകി.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പി ടി എ വൈസ് പ്രസിഡന്റ് ഷാജി പുത്തൻപുരയ്ക്കൽ പരിസ്ഥിതി ക്ലബ് കൺവീനർ ബിജു മാത്യു യുവശക്തി സ്വയം സഹായ സംഘം പ്രസിഡന്റ് പി കെ സജീവ് കുമാർ, കെ ആർ ബിജു അധ്യാപകരായ കെ.ജെ ഷെല്ലി, സി കെ ബിജില വിദ്യാർഥി പ്രതിനിധി ഫാത്തിമ ഷിഫ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി പരിസര ശുചീകരണത്തെ സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ചെക്ക് ലിസ്റ്റ് എല്ലാ വിദ്യാർഥികൾക്കും നൽകി. കുട്ടികൾ സ്വന്തം വീടിന്റെ പരിസരത്തു നിന്ന് രക്ഷിതാക്കൾക്കൊപ്പം ഒരു സെൽഫി എടുത്ത് ക്ലാസ് ടീച്ചർക്ക് നൽകുന്ന പ്രവർത്തനത്തിനും സ്കൂളിൽ തുടക്കം കുറിച്ചു.

Post a Comment

Previous Post Next Post