താമരശ്ശേരി രൂപതയിലെ ഏറ്റവും മികച്ച വിദ്യാലയ വ്യക്തിത്വ വികസന ക്ലബിനുള്ള അവാർഡ് ബിഷപ്പ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ നിന്ന് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയും ക്ലബ് കോർഡിനേറ്റർ ജിൽസ് തോമസും വിദ്യാർഥി പ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങുന്നു.


തിരുവമ്പാടി:
താമരശ്ശേരി രൂപതയിലെ ഏറ്റവും മികച്ച യുപി സ്കൂൾ വ്യക്തിത്വ വികസന ക്ലബിനുള്ള അവാർഡ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ഏറ്റുവാങ്ങി.
താമരശ്ശേരി രൂപത കെ സി ബിസി മദ്യവിരുദ്ധ സമിതിയാണ് വ്യക്തിത്വ വികസന ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കിയാണ് വേനപ്പാറ സ്കൂൾ അംഗീകാരം നേടിയെടുത്തത്.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് ഓമശ്ശേരി ടൗണിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും തെരുവുനാടകവും വേനപ്പാറ അങ്ങാടിയിൽ കുട്ടിച്ചങ്ങലയും സംഘടിപ്പിച്ചിരുന്നു. 

എല്ലാ വിദ്യാർഥികളുടെയും സൃഷ്ടികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ലഹരി വിരുദ്ധ പതിപ്പും വാർത്താ ആൽബവും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസുകളും പാലീയേറ്റീവ് പ്രവർത്തനങ്ങളും മതസൗഹാർദ്ദ റാലിയുമെല്ലാം സ്കൂൾ ക്ലബിന്റെ മികവ് പ്രവർത്തനങ്ങളാണ്.

തിരുവമ്പാടിയിൽ നടന്ന ചടങ്ങിൽ വെച്ച് താമരശ്ശേരി ബിഷപ്പ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ നിന്നും പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയും ക്ലബ് കോർഡിനേറ്റർ ജിൽസ് തോമസും വിദ്യാർഥി പ്രതിനിധികളായ അയിഷറിയ, റിയോൺ പ്രവീൺ, ദേവതീർത്ഥ ഷിജു, സൻഹ ഫാത്തിമ എന്നിവരും ചേർന്ന് അവാർഡ്‌ ഏറ്റുവാങ്ങി.

Post a Comment

Previous Post Next Post