നിലമ്പൂർ :
ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 80 വർഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും. വഴിക്കടവ് സ്വദേശി എന്‍.പി സുരേഷ് ബാബുവിനെയാണ് (ഉണ്ണിക്കുട്ടന്‍) നിലമ്പൂര്‍ അതിവേഗ സ്‌പെഷല്‍ കോടതിയാണ് ശിക്ഷിച്ചത്. പിഴത്തുക അടയ്ക്കാൻ തയ്യാറായില്ലെങ്കിൽ മൂന്ന് വർഷവും 3 മാസവും കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടി വരും. 2023 ഡിസംബറിലും 2024 ഫെബ്രുവരിയിലും അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പുമുറിയിൽ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു പ്രതി. വിവിധ വകുപ്പുകൾ ചേർതായിരുന്നു ശിക്ഷ വിധിച്ചത്. 2017 ലും ഇയാൾ സമാനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് വഴിക്കടവ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിലവിൽ ഇയാളെ തവനൂർ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

Post a Comment

Previous Post Next Post