വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ വായനമാസാചരണ പരിപാടികളുടെ ഉദ്ഘാടനം മുൻ പ്രധാനാധ്യാപകൻ സി കെ വിജയൻ നിർവഹിക്കുന്നു.



ഓമശ്ശേരി
വായനദിനാചരണത്തിന്റെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കമായി.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം മുൻ പ്രധാനാധ്യാപകൻ സി കെ വിജയൻ നിർവഹിച്ചു.
തുടർന്ന് വായന ദിനപ്രതിജ്ഞ വിവിധ കലാപരിപാടികൾ കാവ്യാലാപനം അനുസ്മരണം എന്നിവ സംഘടിപ്പിക്കപ്പെട്ടു.
അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന അക്ഷര പൂമരം, ചിത്രം ആസ്പദമാക്കി കഥ കവിത അടിക്കുറിപ്പ് എന്നിവ രചിക്കുന്ന സർഗ വസന്തം രക്ഷിതാക്കൾക്ക് വായനയ്ക്ക് അവസരം നൽകുന്ന പുസ്തക സവിധം ക്വിസ് മത്സരം പിന്നോക്ക പരിശീലന പരിപാടിയായ അറിവരങ്ങ് പദ്ധതി തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്ക് സ്കൂളിൽ തുടക്കമായി.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു. അധ്യാപകരായ സി കെ ബിജില., സ്മിത മാത്യു, എം എ ഷബ്ന ,ജിൽസ് തോമസ് വിദ്യാർഥി പ്രതിനിധികളായ ആയിഷറിയ,ദേവതീർത്ഥ ഷിജു, ഫാത്തിമ ഷിഫ എന്നിവർ പ്രസംഗിച്ചു. ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം നേടിയ ആഗ്നയാമി കവിതാലാപനം നടത്തി.

Post a Comment

Previous Post Next Post