തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ വായാനവാരാചരണം സംസ്ഥാന അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനും കലാകാരനുമായ സോമനാഥൻ മാസ്റ്റർ കുട്ടത്ത് ഉദ്ഘാടനം ചെയ്തു.
സ്കൂൾ അസി.മാനേജർ ഫാ.നിതിൻ കരിന്തോളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ് ടി.ജെ സണ്ണി,സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് , അധ്യാപകരായ അബ്ദുൽ റഷീദ്, റോഷിയ ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.
ഒരു കുട്ടി ഒരു പുസ്തകം വീതം സ്കൂളിന് സംഭാവന ചെയ്യുന്ന' കുഞ്ഞിക്കൈയ്യിൽ ഒരു പുസ്തകം' പരിപാടിക്ക് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയ സണ്ണി ഹെഡ്മാസ്റ്റർക്ക് പുസ്തകം കൈമാറിക്കൊണ്ട് തുടക്കം കുറിച്ചു.
സ്കൂൾ തല ആസ്വാദനക്കുറിപ്പ് മൽസര വിജയികൾക്ക് ഉപഹാരങ്ങൾ നൽകുന്നതിനായി നെഹ്‌റു ലൈബ്രറി സ്പോൺസർ ചെയ്യുന്ന തുക ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി.
വായനാദിന പ്രതിജ്ഞ, സന്ദേശം,കാവ്യാലാപന,നാടൻപാട്ട്,പുസ്തകപരിചയം,ചാർട്ട് പ്രദർശനം തുടങ്ങിയ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി നടന്നു.
അധ്യാപകരായ അനു അഗസ്റ്റിൻ,ബിന്ദു മാത്യു,ജിസ ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment