ഓമശ്ശേരി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനായി ജില്ലാ തൊഴിലുറപ്പ്‌ പദ്ധതി ഓംബുഡ്സ്മാൻ വി.പി.സുകുമാരൻ ഓമശ്ശേരിയിൽ സിറ്റിംഗ്‌ നടത്തി.

തൊഴിലുറപ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങളിൽ നിന്നും തൊഴിലാളികളിൽ നിന്നും നേരിട്ട്‌ സ്വീകരിക്കുന്നതിനാണ്‌ ഓംബുഡ്സ്മാൻ ഓമശ്ശേരിയിൽ ഏകദിന സിറ്റിംഗ്‌ നടത്തിയത്‌.ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരാതി പരിഹാര അദാലത്തിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.

വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സണൺ ഒ.പി.സുഹറ,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,എം.എം.രാധാമണി ടീച്ചർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,കെ.ആനന്ദകൃഷ്ണൻ,എം.ഷീല,ഡി.ഉഷാ ദേവി ടീച്ചർ,പഞ്ചായത്ത്‌ സി.ഡി.എസ്‌.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി,പഞ്ചായത്ത്‌ സെക്രട്ടറി ദീപു രാജു,കൊടുവള്ളി ജോയിന്റ്‌ ബി.ഡി.ഒ.ഷിനോദ്‌,ബ്ലോക്‌ തൊഴിലുറപ്പ്‌ എ.ഇ.സുരഭി,ജോയ്സി,പഞ്ചായത്ത്‌ തൊഴിലുറപ്പ്‌ എ.ഇ.ഹാഫിസുറഹ്മാൻ ടി.ആർ.എന്നിവർ പ്രസംഗിച്ചു.

അദാലത്തിൽ ജനപ്രതിനിധികൾ,തൊഴിലുറപ്പ്‌ മേറ്റുമാർ,തൊഴിലാളികൾ,പൊതു ജനങ്ങൾ,കുടുംബശ്രീ സി.ഡി.എസ്‌-എ.ഡി.എസ്‌.പ്രതിനിധികൾ,കരാറുകാർ ഉൾപ്പടെ വിവിധ തുറകളിലുള്ള നിരവധി പേർ പങ്കെടുത്തു.ഫസ്റ്റ്‌ എയ്ഡ്‌,തൊഴിൽ സമയം,പന്നി ശല്യം,മസ്റ്റർ റോൾ വൈകുന്നത്‌,ജോലി ലഭ്യത,മേറ്റുമാർക്ക്‌ പരിശീലനം,എൻ.എം.എം.എസ്‌.പ്രശ്നങ്ങൾ,പണിയായുധങ്ങൾ ലഭ്യമാക്കൽ,ജോലി സ്ഥലത്തെ അപകടം,യൂണി ഫോം,വിജിലൻസ്‌ ആന്റ്‌ മോണിറ്ററിംഗ്‌ കമ്മിറ്റി,മെറ്റീരിയൽസിന്റെ ഫണ്ട്‌ ലഭ്യമാവാത്തതുൾപ്പടെ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങൾ ഓംബുഡ്സ്മാന്റെ ശ്രദ്ധയിൽ പെടുത്തി.പരാതികൾക്കും സംശയങ്ങൾക്കും ഓംബുഡ്സ്‌മാൻ മറുപടി നൽകുകയും പ്രശ്ന പരിഹാരത്തിന്‌ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക്‌ നിർദേശം നൽകുകയും ചെയ്തു.

ഓമശ്ശേരി പഞ്ചായത്തിൽ 2022-23 സാമ്പത്തിക വർഷം തൊഴിലാളികൾക്ക്‌ 91740 പ്രവർത്തി ദിനങ്ങളുണ്ടായിരുന്നു.പഞ്ചായത്തിൽ 4834 പേർക്കാണ്‌ തൊഴിൽ കാർഡുള്ളത്‌.ഇതിൽ 1680 പേർ സജീവ തൊഴിലാളികളാണ്‌.477 പേരാണ്‌ 
100 ദിനം പൂർത്തിയാക്കിയത്‌.188 പ്രവൃത്തികളും നടന്നു.കഴിഞ്ഞ സാമ്പത്തിക വർഷം നാലു കോടി എഴുപത്തി രണ്ട്‌ ലക്ഷം രൂപയാണ്‌ പഞ്ചായത്തിൽ തൊഴിലുറപ്പ്‌ പദ്ധതി വഴി ആകെ ചെലവഴിച്ചത്‌.അവിദഗ്ദ തൊഴിലാളികൾക്ക്‌ രണ്ട്‌ കോടി എൺപത്തിയഞ്ച്‌ ലക്ഷം രൂപയും വിദഗ്ദ തൊഴിലാളികൾക്ക്‌ 35 ലക്ഷം രൂപയും മെറ്റീരിയൽസിന്‌ ഒരു കോടി അമ്പത്തിയൊന്ന് ലക്ഷം രൂപയും നൽകി

ഫോട്ടോ:ഓമശ്ശേരി പഞ്ചായത്തിൽ നടന്ന സിറ്റിംഗിൽ തൊഴിലുറപ്പ്‌ പദ്ധതി ജില്ലാ ഓംബുഡ്സ്മാൻ വി.പി.സുകുമാരൻ സംസാരിക്കുന്നു.

Post a Comment

Previous Post Next Post