തിരുവമ്പാടി: കോഴിക്കോട് പ്രവർത്തിക്കുന്ന കൂൾബാറിൽ നിന്നുള്ള മാലിന്യം റോഡരികിൽ
തള്ളിയ കൂൾബാർ ഉടമയിൽ നിന്നും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്
22000 രൂപ പിഴ ഈടാക്കി .
കൂൾബാറിൽ നിന്നുള്ള അഴുകിയ മാലിന്യങ്ങൾ ഇന്നലെ രാത്രി 12 മണിക്ക് തിരുവമ്പാടി പിസി മുക്ക്- പാതിരമണ്ണ് റോഡരികിൽ വാഹനത്തിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു.
നാട്ടുകാരുടെ പരാതിയിൽ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത പരിശോധനയിലാണ് മലിന്യത്തിൽ നിന്നും കൂൾ ബാറിലേക്ക് സാധനങ്ങൾ വാങ്ങിയ ബില്ല് കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, അസിസ്റ്റൻറ് സെക്രട്ടറി രഞ്ജിനി ടി, ക്ലർക്ക് നവീൻ എസ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കെ.ബി, അയന എസ്സ് എം, ഹരിത കർമ്മസേനാ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
പൊതുസ്ഥലത്ത് മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് അറിയിച്ചു.
إرسال تعليق