കണ്ണൂര്‍ : കണ്ണൂരില്‍ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്ന സംഭവം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് മന്ത്രി എം.ബി രാജേഷ്. എബിസി കേന്ദ്രങ്ങള്‍ തുടങ്ങാനാകാതെ പോയത് പ്രാദേശിക എതിര്‍പ്പ് കാരണമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. നിഹാല്‍ നൗഷാദ് ആണ് തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭിന്നശേഷിക്കാരനായ നിഹാലിന് സംസാര ശേഷി ഇല്ല. ഇന്നലെ വൈകിട്ട് 5 മണിയോടെ ആണ് വീട്ടില്‍ നിന്ന് കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ വീടിനു അരകിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ ആണ് ചോരവാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അരയ്ക്ക് കീഴോട്ടുള്ള ഭാഗം തെരുവു നായ്ക്ക്ള്‍ കടിച്ചു കീറിയ നിലയിലായിരുന്നു.

Post a Comment

Previous Post Next Post