താമരശ്ശേരി:  സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം ,കാലിക്കറ്റ് സർവകലാശാല കോഴിക്കോട് ജില്ലയിലുള്ള കോളേജ് എൻ. എസ് എസ് യൂണിറ്റുകൾ നേതൃത്വത്തിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന യുക്ത ചുരം പാത മാലിന്യമുക്തമാക്കൽ പദ്ധതിക്ക് തുടക്കമായി.  തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ് ഉത്ഘാടനം പദ്ധതി ഉത്ഘാടനം നിർവ്വഹിച്ചു. കൽപറ്റ നിയോജക മണ്ഡലം എം എൽ എ  ടി സിദ്ധിഖ് മുഖ്യാതിധിയായി. 

പുതുപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ അധ്യക്ഷം വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇ ടി ഐ കോ ഓർഡിനേറ്റർ ഡോ. സണ്ണി എൻ. എം. കാലിക്കറ്റ് യൂണിവേഴസിറ്റി എൻ എസ് എസ് കോ ഓർഡിനേറ്റർ ഡോ. സോണി ടി.എൽ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ , ആരോഗ്യ  സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സൺ ആയിഷ കുട്ടി സുൽത്താൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുട്ടിയമ്മ മാണി, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി , സെക്രട്ടറി പി കെ സുകുമാരൻ , ഗ്രാമ പഞ്ചായത്ത്  സെക്രട്ടറി ഷാനവാസ് ഇ എന്നിവർ പ്രസംഗിച്ചു. 

നാഷ്ണൽ സർവ്വീസ് സ്കീം കോഴിക്കോട് മേഖല കോ ഓർഡിനേറ്റർ ഫസീൽ അഹമ്മദ് പദ്ധതി വിശദീകരണം നടത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ലിജോ ജോസഫ് , റഫീഖ് സഖരിയ, മൺസൂർ അലി കെ , ആശ്വിൻ എന്നിവർ നേതൃത്വം നൽകി.അഴകോടെ ചുരം പദ്ധതിയുടേയും ,ചുരം സംരക്ഷണ സമിതിയുടെയും തദ്ദേശവാസികളുടെയും പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് ശുചീകരണം നടത്തിയത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 31 കോളേജുകളിൽ നിന്നായി 840 എൻ എസ് എസ് വോളണ്ടിയേഴ്സ് ആണ് പങ്കെടുത്തത്.

തുടർന്നുള്ള ഘട്ടങ്ങളിൽ,മാസം തോറും സേവന തൽപരരായ വിദ്യാർഥികളെയും യൂണിറ്റുകളെയും ഉൾപ്പെടുത്തി ശുചീകരണ പ്രവർത്തനങ്ങൾ തുടർന്നുപോവുകയും, വനംവകുപ്പിന്റെ സഹകരണത്തോടെ ചുരം  സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പാതയുടെ ഇരുവശങ്ങളിലുമായി മരത്തൈകൾ നട്ടുപിടിപ്പിക്കുന്നതും.

 വിദ്യാർത്ഥികളുടെ ബോധവൽക്കരണ പരിപാടികളും ക്യാമ്പയിനും തുടർ പദ്ധതിയായി യുക്തയുടെ ആഭിമുഖ്യത്തിൽ നടത്തുന്നതാണ് എന്ന് എൻ എസ് എസ്  ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു.

Post a Comment

أحدث أقدم