കൂടരഞ്ഞി : കൂമ്പാറ ഗവണ്മെന്റ് ട്രൈബെൽ എൽ പി സ്കൂൾന്
തിരുവമ്പാടി എം.എൽ.എ.യുടെ 2021-22 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ട് (22ലക്ഷം ) ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് നാടിന് സമർപ്പിച്ചു. .
തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു .
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് , ഗ്രാമപഞ്ചായത്ത് മെമ്പർ സീന ബിജു,സ്കൂൾ ഹെഡ്മാസ്റ്റർ ഷാജു കെ. എസ്, പി. ടി എ പ്രസിഡന്റ് നൗഫൽ കള്ളിയിൽ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിങ്ങനെ നിരവധി ആളുകൾ ചടങ്ങിൽ പങ്കാളിയായി.
എം. എൽ എ യുടെ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ആയ ഉയിരേ പ്രകാരമാണ്
കൂമ്പാറ ഗവണ്മെന്റ് ട്രൈബെൽ എൽ പി സ്കൂൾന് ബസ് അനുവദിച്ചത്.
ജില്ലയിലെ മികച്ച സ്കൂൾ ആക്കുക എന്ന ലക്ഷ്യം വെച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് നടത്തുന്ന പ്രവർത്തനത്തിന് ബസ് ലഭിച്ചതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും സന്തോഷത്തിലാന്ന്.
ബസിന്റെ ആവർത്തന ചിലവും പരിപാലനവും സ്കൂൾ പി. ടി. എ ആണ് നിർവഹിക്കുന്നത്.

إرسال تعليق