താമരശ്ശേരി:
മെഡിക്കൽ പ്രവേശനത്തിനുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ഫലം പുറത്ത് വന്നപ്പോൾ കേരളത്തിൽ ഒന്നാം റാങ്കും അഖിലേന്ത്യ തലത്തിൽ 23 റാങ്കും കരസ്ഥമാക്കി മലയോര മേഖലയുടെ അഭിമാനമായി മാറിയ ആര്യ.ആർ.എസിനെ  ജൂനിയർ ചേംബർ ഇന്റർനാഷണൽ താമരശ്ശേരി ടൗൺ ഘടകം ആദരിച്ചു. 

ജെ.സി.ഐ താമരശ്ശേരി ടൗൺ പ്രസിഡന്റ് ആൽവിൻ ആന്റണി, സെക്രട്ടറി ഡോ.അഞ്ജന ശാന്തി, ട്രഷറർ അഡ്വ.രതീഷ് പി.എം, മേഖലാ ഓഫീസർമാരായ ജോബിൻ ജോൺ, ഡോ.വിപിൻദാസ്.കെ, ചാപ്റ്റർ ഓഫീസർമാരായ സുഗന്ധി രമേഷ്, പ്രസീന സുരേഷ്, നിസാർ വി.കെ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

أحدث أقدم