തിരുവമ്പാടി : ആനക്കാംപൊയിൽ,
ഏറെക്കാലമായി, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് - മുത്തപ്പൻ പുഴ പ്രദേശത്തെ 476 - വിട്ടുകാരെ ബാധിപ്പിക്കുന്ന ഭൂപ്രശ്നത്തിനു പരിഹാരമാകുന്നു.

60- വർഷത്തിലധികമായി കൈവശം വെച്ച്, കൃഷി ചെയ്യുന്ന ഭൂമി / ഫോറസ്റ്റിനു വിട്ടുകൊടുക്കണം എന്നാണു് വനം വകുപ്പിൻ്റെ കാഴ്ചപ്പാട്.
1968- മുതൽ കർഷകർ നികുതി അടച്ച്, വീട് വെച്ച് സ്ഥിരതാമസമാക്കിയ ഭൂമിയാണ് - വനം വകുപ്പ് ,യാതൊരു വിധ ആലോചനയും കൂടാതെ - അടിയന്തിരാവസ്ഥക്കാലത്ത് - വനഭൂമിയായി പ്രഖ്യാപിച്ചത്.

സർവ്വേ നമ്പർ -162,163-ൽ പെട്ട കൈവശഭൂമി ക്കാർ അന്നു മുതൽ തീ- തിന്നാൻ തുടങ്ങിയതാണ്.
വീടുനിർമ്മാണം, ബാങ്ക് ലോൺ, മറ്റു നിർമ്മാണ വർന്നങ്ങൾ - ഇവക്കെല്ലാം ഡി എഫ് ഒ - യു ടെ എൽ ഒ സി. വാങ്ങി കൊടുക്കേണ്ടി വരുന്നു.

ഇതെല്ലാം സംബന്ധിച്ച്, കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റിലിൻ്റോ ജോസഫ് എം എൽ എ മുഖാന്തിരം വനം - റവന്യൂ വകുപ്പ് മന്തി മാർക്ക് കൊടുത്ത നിവേദന പ്രകാരം നടന്ന ചർച്ചയിലാണ് - കർഷകരുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടി യുടെ ഭാഗമായി - ജോയിൻ്റ് വെരിഫിക്കേഷനു തീരുമാനമായത്.
വനം വകുപ്പ് ഉദ്യോഗസ്ഥരും റെവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംയുക്തമായ സ്ഥലം സന്ദർശിക്കുകയും എല്ലാ രേഖകളും പരിശോധിക്കുകയും ചെയ്യും.

അതിനു മുമ്പായി ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് -മന്ത്രിമാർക്ക് / റിപ്പോർട്ട് നൽകണം.

വനം - റവന്യൂ വകുപ്പ് മന്ത്രിമാരുമായുള്ള ചർച്ചയിൽ ലിൻ്റോ ജോസഫ് എം എൽ എ
കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ്,
തോമസ് തെക്കേക്കറ്റ്, തോമസ് ആനക്കല്ലേൽ എന്നിവരും കർഷക പ്രതിനിധികളും പങ്കെടുത്തു.

Post a Comment

أحدث أقدم