തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്കുള്ള യോഗ പരിശലന പരിപാടിക്ക് യോഗ ദിനത്തിൽ തുടക്കമായി.ഗ്രാമ പഞ്ചായത്തിലെ 17 വാർഡുകളിലും യോഗ ക്ലബ്ബുകൾ രൂപീകരിച്ച് സ്ത്രീകളുടെ ശാരീരിക മാനസീക വികസനം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമ പഞ്ചായത്ത് രണ്ട് ലക്ഷം രൂപയാണ് ഇതിനായി പദ്ധതിയിൽ വകയിരുത്തിയത്.
പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ,റംല പോലക്കൽ,
രാധമണി, ഡോ. സീമ കെ , രഞ്ജിനി എ., സുനീർ മുത്താലം, ഡോ. അമൃത തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق