അർജന്റീനൻ ഫുട്ബോൾ ടീമിന് വേദിയൊരുക്കാൻ കേരളം തയ്യാറാണ് എന്ന കായികമന്ത്രി വി. അബ്ദുറഹിമാൻ്റെ പ്രസ്താവനക്ക് അനുകൂല നിലപാടുമായി ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ.
ഇന്ത്യൻ ടീമുമായി കളിക്കാൻ അർജന്റീനക്ക് പദ്ധതിയുണ്ടായിരുന്നില്ലെന്നും ഇന്ത്യയില്‍ വെച്ച് മറ്റൊരു ടീമുമായി കളിക്കാനായിരുന്നു അർജന്റീനയുടെ താത്പര്യമെന്നും എഐഎഫ്എ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ ഒരു സ്വകാര്യ വാർത്താ ചാനലിനോട് പറഞ്ഞു.
ഇതുസംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരള ഫുട്ബോൾ അസോസിയേഷൻ വഴി സമീപിച്ചാൽ കേരളം മുന്നോട്ട് വെച്ച ആവശ്യം പരിഗണിക്കാമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിൽ കളിക്കാൻ അർജന്റീന ടീം താത്പര്യപ്പെട്ടുവെന്നും സ്‌പോൺസർഷിപ്പ് തുകയായി ചോദിച്ച 40 കോടി ഇല്ലാത്തതിനാൽ ഫുട്‌ബോൾ ഫെഡറേഷൻ ക്ഷണം നിരസിച്ചുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനമാണ് കായിക പ്രേമികൾക്കിടയിൽ നിന്നും ഉയർന്നത്.ഈ സാഹചര്യത്തിലാണ് കേരളത്തിൽ അർജൻ്റീനക്ക് വേദി ഒരുക്കാൻ തയ്യാറാണ് എന്ന കാര്യം കായിക മന്ത്രി അബ്ദുറഹ്മാൻ വ്യക്തമാക്കിയത്.
ഇന്ത്യക്ക് പുറമെ ബംഗ്ലാദേശായിരുന്നു അർജന്റീന മത്സരത്തിന് പരിഗണിച്ച മറ്റൊരു രാജ്യം. ഇതെ കാരണം പറഞ്ഞ് തന്നെയാണ് ബംഗ്ലാദേശും പിന്മാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Post a Comment