താമരശ്ശേരി :
താമരശ്ശേരി ചുങ്കത്തെ ഗതാഗത കുരുക്കിന് പരിഹരമായി നിർദ്ദേശിച്ച താമരശ്ശേരി ചുങ്കം ലിങ്ക് റോഡ് പ്രവർത്തിക്ക് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചതായി ഡോ: എം. കെ മുനീർ എം. എൽ. എ അറിയിച്ചു.

2016-17 ബജറ്റിൽ "താമരശ്ശേരി ബൈപ്പാസ്" എന്ന പ്രവർത്തിക്ക് 20 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നുവെങ്കിലും പ്രസ്തുത പ്രവർത്തി നാഷണൽ ഹൈവേയുടെ കീഴിൽ വരുന്നതിനാൽ കിഫ്‌ബിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാൻ ഭരണാനുമതി നൽകിയ പ്രവർത്തികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്ന് ദേശീയ പാത വിഭാഗം ചീഫ് എഞ്ചിനീയർ അറിയിക്കുകയുണ്ടായി. പിന്നീട് പ്രസ്തുത പ്രവർത്തിയുടെ പേര് "താമരശ്ശേരി ചുങ്കം ലിങ്ക് റോഡ് " എന്ന് പുനർ നാമകരണം ചെയ്ത് ഉത്തരവായി. അതിന് ശേഷവും വിവിധ കാരണങ്ങളാൽ മുടങ്ങികിടന്ന പ്രവർത്തിക്ക് ജീവൻ വെച്ചത് ഡോ: എം. കെ മുനീർ എം. എൽ. എ ആയി വന്നതിനു ശേഷമാണ്. പ്രവർത്തി ഏറ്റെടുത്ത ആർ.ബി.ഡി.സി. കെ ഉദ്യോഗസ്ഥരുമായും കിഫ്‌ബി ഉദ്യോഗസ്ഥരുമായും എം.എൽ.എ നടത്തിയ നിരന്തര ഇടപെടലുകൾ മൂലം പ്രസ്തുത പ്രവർത്തിക്ക് വീണ്ടും പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭ്യമാക്കാൻ സാധിച്ചു. അടുത്ത കിഫ്‌ബി യോഗത്തോട് കൂടി പദ്ധതിക്ക് അന്തിമ അനുമതി ലഭ്യമാകുമെന്ന് ഡോ: എം. കെ മുനീർ എം. എൽ. എ അറിയിച്ചു.

Post a Comment

Previous Post Next Post