ഓമശ്ശേരി: അമ്പലക്കണ്ടി വിൻ പോയിന്റ് അക്കാദമി പതിനൊന്നാം വാർഷിക സംഗമവും പ്രതിഭാ മീറ്റും(മെറാക്കി 23-മെറിറ്റ് ഗാതറിംഗ്) സംഘടിപ്പിച്ചു.മലയമ്മ ഗ്രെറ്റ്ന ഗ്രീൻ ഓഡിറ്റോറിയത്തിൽ കൊടുവള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.അഷ്‌റഫ് മാസ്റ്റർ ഉൽഘാടനം ചെയ്തു.വിൻ പോയിന്റ് അക്കാദമി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.മുഖ്യാതിഥി ശാഹിദ് തിരുവള്ളൂർ ഐ.ഐ.എസ്.വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും സംവദിച്ചു.അബു മൗലവി അമ്പലക്കണ്ടി പ്രാർത്ഥന നടത്തി.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ചാത്തമംഗലം ഗ്രാമപഞ്ചായത്തംഗം മൊയ്തു പീടികക്കണ്ടി,ഓമശ്ശേരി ഗ്രാമപഞ്ചായത്തംഗം അശോകൻ പുനത്തിൽ,ഇബാദ് ജില്ലാ കൺവീനർ ഹാരിസ് ഹൈത്തമി,ട്രെന്റ് ടി.ആർ.ബി.സംസ്ഥാന കൺവീനർ സലാം മാസ്റ്റർ മലയമ്മ എന്നിവർ വിദ്യാർത്ഥി പ്രതിഭകൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.ഡോ:ടി.അലിഹുസൈൻ വാഫി,പി.സുൽഫീക്കർ മാസ്റ്റർ എന്നിവർ വിഷയമവതരിപ്പിച്ചു.
മുൻ പഞ്ചായത്തംഗം കെ.ടി.മുഹമ്മദ്,പുതിയോത്ത് മഹല്ല് പ്രസിഡണ്ട് മഠത്തിൽ മുഹമ്മദ് ഹാജി,അമ്പലക്കണ്ടി പള്ളി-മദ്‌റസ പ്രസിഡണ്ട് നെച്ചൂളി മുഹമ്മദ് ഹാജി,ജന:സെക്രട്ടറി വി.സി.അബൂബക്കർ ഹാജി,പി.പി.നൗഫൽ,നജീൽ നെരോത്ത്,യു.കെ.ശാഹിദ്,വിൻ പോയിന്റ് അക്കാദമി അധ്യാപകരായ സീതി ഷാബിൽ,ഒ.എസ്.അമൽ,ടി പി ഫവാസ് എന്നിവർ സംസാരിച്ചു.
വിൻ പോയിന്റ് അക്കാദമി കോ-ഓർഡിനേറ്റർ യു.അബ്ദുൽ ഹസീബ് സ്വാഗതവും ടി.അലി ഹസ്സൻ ഹുദവി നന്ദിയും പറഞ്ഞു.
വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച നൂറോളം വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരേയും ചടങ്ങിൽ അനുമോദിച്ചു.ജീവിത സാഹചര്യങ്ങളോട് പൊരുതി സിവിൽ സർവ്വീസിൽ ഇടം കണ്ടെത്തിയ ശാഹിദ് തിരുവള്ളൂരിന്റെ സുദീർഘമായ പ്രഭാഷണം നിറഞ്ഞ സദസ്സിന് നവോന്മേഷം പകരുന്നതായിരുന്നു.വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും അധ്യാപകരുടേയും നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ദേയമായിരുന്നു 'മെറാക്കി' മെറിറ്റ് ഗാതറിംഗ്.
ഫോട്ടോ:അമ്പലക്കണ്ടി വിൻ പോയിന്റ് അക്കാദമി വാർഷിക സംഗമം കൊടുവള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.അഷ്‌റഫ് മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.
Post a Comment