മുക്കം : സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വികലമായ നയങ്ങൾ തിരുത്തുന്ന ഏറ്റുവും വലിയ സംഘടിത അധ്യാപക ശക്തിയായി കെ. പി. എസ്‌. ടി. എ മാറിയെന്ന്  എം. കെ. രാഘവൻ എം. പി.പറഞ്ഞു. 

കെ. പി. എസ്‌. ടി. എ കോഴിക്കോട് റവന്യു ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവധി ദിനങ്ങൾ കവർന്നെടുക്കാൻ സർക്കാർ നടത്തിയ നീക്കം കെ. പി. എസ്‌. ടി. എ ഉയർത്തിയ പ്രതിരോധം മൂലം സർക്കാരിന് പിൻവലിക്കേണ്ട
 അവസ്ഥ ഉണ്ടായി.

 അധ്യാപകരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന നിലപാടുകൾ പ്രതിഷേധധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

 ജില്ലാ പ്രസിഡന്റ്‌ ഷാജു. പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. പി. എസ്‌. ടി. എ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. അരവിന്ദൻ, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എൻ ശ്യാംകുമാർ, ജില്ലാ സെക്രട്ടറി. ടി. കെ. പ്രവീൺ, ജില്ലാ ട്രഷറർ ടി. ടി. ബിനു പി. ജെ. ദേവസ്യ, ടി. അശോക് കുമാർ, ടി. ആബിദ്,സജീവൻ വടകര, സജീവൻ കുഞ്ഞോത്ത്,യു. കെ. സുധീർ കുമാർ, ബി ഷെറീന. , പി.സിജു.  എന്നിവർ സംസാരിച്ചു വിവിധ സെഷനുകളിൽ ഡോ. പി. സരിൻ, ഡോ. കെ. വി.മനോജ്‌ ക്ലാസ്സ്ടുത്തു.

Post a Comment

أحدث أقدم