താമരശ്ശേരി:
കോഴിക്കോട് ജില്ലയിലെ സാമൂഹ്യ ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ബിനോയ് പുലിക്കുന്നുംമേലിന്‍റെ സ്മരണാർത്ഥം ജൂനിയർ ചേമ്പർ ഇൻറർനാഷണൽ (ജെ.സി.ഐ) താമരശ്ശേരി ടൗൺ ചാപ്റ്ററും ഗവൺമെൻറ് താലൂക്ക് ആശുപത്രി താമരശ്ശേരിയും സംയുക്തമായി, കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുമായി സഹകരിച്ച് കൊണ്ട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അബ്ബാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, ജെസി ഐ പ്രസിഡൻറ് ആൽവിൻ ആൻറണി,ഡോ.അഞ്ജനശാന്തി, ഖദീജ സത്താർ, ജോബിൻ ജോൺ,സൗമ്യ എന്നിവർ സംസാരിച്ചു. ക്യാമ്പിന് ഡോ. വിപിൻദാസ് അഡ്വ.രതീഷ്, സജിത്ത് എൻ പി,നിസർ വി കെ,അബ്ദുൽ ജലീൽ,നൗഫൽ വി പി, ബേസിൽ സാജു, അബ്ദുൽ ഷമീം, ഗിരീഷ് കെ ആർ, ബെന്നി കെ ജെ, ഷീജാ ദിലീപ്,സുഗന്ധി രമേശ്, എന്നിവർ നേതൃത്വം നൽകി.
إرسال تعليق