ഓമശ്ശേരി: ഓമശ്ശേരി ഹോട്ടലിൽ മോഷണം.താഴെ ഓമശ്ശേരി സാജിദയുടെ ഉടമസ്ഥതയിൽ ഉള്ള വനിതാ ഹോട്ടലിൽ ആണ് മോഷണം നടന്നത്.ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.
മേശയുടെ മുകളിൽ ഡിസ്പ്ലേക്ക് വെച്ച വിദേശ കറൻസിയും മേശയിൽ വെച്ച പണമടക്കം 25000ത്തോളം രൂപായാണ് മോഷ്ടിക്കപ്പെട്ടത്. മേശക്ക് മുകളിൽ വെച്ച നേർച്ച പണം സൂക്ഷിച്ച പെട്ടിയും മോഷണം പോയിട്ടുണ്ട്.വിചാകിരി വെൽഡ് ചെയ്ത ഇരുമ്പ് പാര ഉപയോഗിച്ച് പൂട്ട് തകർത്ത് മോഷ്ടാവ് അകത്തു കടന്നതെന്നാണ് കടയുടമ പറയുന്നത്.സി സി ടി വിയിൽ മോഷ്ടാവിന്റെദൃശ്യം പതിഞ്ഞിട്ടുണ്ട്.മോഷ്ടാവ് അകത്തു കയറി സി സി ടിവി ഓഫ് ചെയ്താണ് മോഷണം നടത്തിയത്.പുലർച്ചെ നാല് മണിക്ക് തന്നെ കൊടുവള്ളി സി ഐയുടെ നേതൃത്വത്തിൽ
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
ഫോട്ടോ:
ഓമശ്ശേരി വനിത ഹോട്ടലിൽ മോഷണം നടത്തുന്ന മോഷ്ടാവ്.

إرسال تعليق