തിരുവമ്പാടി : 
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി യുടെ പേരിൽ കള്ളക്കേസെടുക്കുകയും ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്ത നടപടി കേരളത്തിലെ ഭരണകൂട ഭീകരതയുടെ ഉത്തമ ഉദാഹരണമാണന്നും
വിമർശിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുകയും, അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് അങ്ങേയറ്റം ജനാതിപത്യ വിരുദ്ധ നടപടിയാണ്. കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയവരുടെയൊക്കെ പേരിൽ കള്ളക്കേസെടുത്തു ജയിലിൽ അടക്കാൻ ശ്രമിക്കുന്നത് സി.പി.എം നും, കേരള ഗവണ്മെന്റ് നും എന്തൊക്കെയോ മൂടി വെക്കാൻ ഉള്ളത് കൊണ്ടാണന്നും.

കേരള സർക്കാരിൻറെ അഴിമതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതന്നും
പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ പറഞ്ഞു.

അറസ്റ്റിൽ പ്രതിഷേധിച്ച് തിരുവമ്പാടി ടൗണിൽ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.

മുഹമ്മദ്‌ വട്ടപറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, കർഷക കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ റോബർട്ട്‌ നെല്ലിക്കാതെരുവിൽ, ടി.എൻ സുരേഷ്, യു.സി അജ്മൽ, ബിജു എണ്ണാർമണ്ണിൽ, ഷിജു ചെമ്പനാനി, മൊയ്‌തീൻ കാട്ടിപരുത്തി, ലിബിൻ അമ്പാട്ട്, ലിബിൻ ബെൻ തുറുവേലിൽ, അബ്രഹാം വടയാറ്റുകുന്നേൽ, ഷാജി അമ്പലപ്പാറ പ്രസംഗിച്ചു.

Post a Comment

Previous Post Next Post