തിരുവമ്പാടി:
സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വ്യത്യസ്തതയാർന്ന പരിപാടികൾ സംഘടിപ്പിച്ചു.പ്ലാസ്റ്റിക് രഹിത സമൂഹം എന്ന സന്ദേശവുമായി വിദ്യാർത്ഥികൾ തിരുവമ്പാടിയിലൂടെ നടത്തിയ സൈക്കിൾ റാലിയെ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ബോസ് ജേക്കബ്ബ് അഭിസംബോധന ചെയ്തു.പരിസ്ഥിതി ദിന അസംബ്ലിയിൽഹെഡ്മാസ്റ്റർ സുനിൽ പോൾ സന്ദേശം നൽകി.മുൻ ശാസ്ത്ര അധ്യാപിക ലയോണി മൈക്കിൾ മുഖ്യഭാഷണം നടത്തി.തുടർന്ന് വിദ്യാലയ അങ്കണത്തിൽ അസിസ്റ്റൻറ് മാനേജർ ഫാദർ ജോമൽ കോനൂർ മരം നട്ട് പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചു. .വിദ്യാർത്ഥികൾ നടത്തിയ കലാപരിപാടികൾക്ക് ആദിലക്ഷ്മി മുഹമ്മദ് ഐമൻ എന്നിവർ നേതൃത്വം നൽകിഅധ്യാപകരായ ഡാനി , ജെസ്സി ,ജെഫിൻ | ബീനാ റോസ് ,ഫിലോമിന , ജോഷി ,അയ്യൂബ് ,അബ്ദുൽ റബ്ബ് , ജെഫിൻ, ആൽബിൻ ,ഷാഹിന ,ധന്യഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

إرسال تعليق