കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ റോഷിൻ മാത്യു വിദ്യാലയാങ്കണത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുക്കുകയും, പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു. വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന, ഫോട്ടോഗ്രാഫി, പ്രശ്നോത്തരി , പ്രസംഗം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. പരിസര ശുചീകരണം നടത്തുകയും, ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുന്നതിനായി ക്യാമ്പസിൻ്റെ വിവിധ ഭാഗങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുകയും ചെയ്തു. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസായി വിദ്യാലയത്തെ പ്രഖ്യാപിക്കുകയും ചെയ്തു. അധ്യാപകരായ രാജേഷ് മാത്യു, ജിയോ ജോർജ് ജോസഫ്, അജേഷ് ജോസ്, l രാജീവ് മാത്യു,ഷില്ലി സെബാസ്റ്റ്യൻ, ഡാലി ഫിലിപ്പ്,അനുജ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി...

Post a Comment

أحدث أقدم