കോടഞ്ചേരി: 
 വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സൗഹൃദ ക്ലബ്ബിന്റെയും ഭാഗമായി ലഹരി വിമുക്ത തലമുറ എന്ന വിഷയത്തിൽ രക്ഷകർത്യ സെമിനാർ സംഘടിപ്പിച്ചു.

താമരശ്ശേരി റേയിഞ്ച് 'വിമുക്തി' സിവിൽ എക്സൈസ് ഓഫീസർ ഷാജു സി ജി സെമിനാർ നയിച്ചു.

വിവിധ ഇനങ്ങളിലുള്ള മാരകമായ ലഹരിപദാർത്ഥങ്ങളും, സമൂഹത്തിന്റെ അപകടകരമായ പോക്കും, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി യുള്ള നടപടികളും പരിഹാരങ്ങളും  അദ്ദേഹം രക്ഷിതാക്കളുമായി സംവദിച്ചു.


സ്കൂൾ   പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിന് കമ്പ്യൂട്ടർ അദ്ധ്യാപകനും സ്റ്റാഫ് സെക്രട്ടറിയുമായ റോഷൻ ചാക്കോ നന്ദി അർപ്പിച്ചു സംസാരിച്ചു.

പ്രസ്തുത സെമിനാറിൽ രണ്ടാം വർഷ സയൻസ്, കോമേഴ്‌സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളും അദ്ധ്യാപകരും പങ്കെടുത്തു.

2023-24 അധ്യയനവർഷത്തെ രണ്ടാം വർഷ വിദ്യാർത്ഥികളുടെ പേരെന്റ്സ് ടീച്ചേർസ് അസോസിയേഷൻ മീറ്റിംങും സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post