തിരുവമ്പാടി:
തിരുവമ്പാടി സ്വദേശിയായ ശിവസുന്ദറിന്റെ ഉന്നത വിജയത്തിൽ ഗ്രാമപഞ്ചായത്തിന്റെ ആദരിക്കൽ ചടങ്ങ് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് 2023 ജെ.ഇ.ഇ അസ്വാൻസ്ഡ് പരീക്ഷയിൽ 666 ആൾ ഇൻഡ്യ റാങ്ക് നേടി ഉന്നത വിജയം നേടിയ ശിവസുന്ദറിനെ വീട്ടിലെത്തി പൊന്നാട അണിയിച്ച് അനുമോദിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ.അബ്ദുറഹിമാൻ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷൗക്കത്തലി കൊല്ലളത്തിൽ, അജു എമ്മാനുവൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
2023 ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ 99.77 പെർസന്റയിൽ സ്കോറും, 2023 പ്ലസ് ടു (സി.ബി.എസ്.ഇ) പരീക്ഷയിൽ 97% മാർക്കോടെ മുഴുവൻ വിഷയങ്ങൾക്കും എ1 നേടിയ വിദ്യാർത്ഥിയുമാണ് ശിവസുന്ദർ.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ സുന്ദരൻ എ പ്രണവത്തിന്റെയും കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക എ.എം ബിന്ദുകുമാരിയുടെയും മകനാണ്. ഡോ. ശിൽപ സുന്ദർ സഹോദരിയാണ്.
Post a Comment