ഓമശ്ശേരി:'മാലിന്യ മുക്തം;നവ കേരളം'കാമ്പയിന്റെ ഭാഗമായി ഓമശ്ശേരിയിൽ പഞ്ചായത്ത് ഭരണ സമിതി ജനകീയ ഹരിതസഭ സംഘടിപ്പിച്ചു.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറു കണക്കിനാളുകൾ പങ്കെടുത്തു.ഹരിതസഭയിൽ വെച്ച് ഓമശ്ശേരി പഞ്ചായത്തിനെ മാലിന്യ മുക്തവും വലിച്ചെറിയൽ മുക്തവുമായ നാടായി പ്രഖ്യാപിച്ചു.
ഹരിതസഭ കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,ബ്ലോക് പഞ്ചായത്ത് മെമ്പർ എസ്.പി.ഷഹന,പഞ്ചായത്ത് മെമ്പർമാരായ എം.എം.രാധാമണി ടീച്ചർ,മൂസ നെടിയേടത്ത് എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് സെക്രട്ടറി ദീപുരാജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പഞ്ചായത്തംഗം പി.കെ.ഗംഗാധരൻ ശുചിത്വ സന്ദേശവും ഹരിത കർമ്മസേന ടീം ലീഡർ ടി.വി.സ്വീറ്റി റിപ്പോർട്ടും അവതരിപ്പിച്ചു.കില റിസോഴ്സ് പേഴ്സൺ ടി.ടി.മനോജ് കുമാർ ചർച്ചകൾക്ക് നേതൃത്വം നൽകി.
സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന ഹരിത കർമ്മ സേനയിലെ മുഴുവൻ അംഗങ്ങളേയും കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ അറബി കവിതാ പാരായണത്തിൽ സീനിയർ വിഭാഗം ഒന്നാം സ്ഥാനം നേടിയ ഓമശ്ശേരിയിലെ ഫൈസലാബിയേയും ഹരിത സഭയിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,സീനത്ത് തട്ടാഞ്ചേരി,എം.ഷീല,സി.ഡി.എസ്.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി,കൃഷി ഓഫീസർ പി.പി.രാജി,ഒ.എം.ശ്രീനിവാസൻ നായർ,ഒ.കെ.നാരായണൻ,അഷ്‌റഫ് കൂടത്തായി,ടി.ശ്രീനിവസൻ,റെജി ജെ.കരോട്ട് എന്നിവർ ഹരിത സഭക്ക് നേതൃത്വം നൽകി.ആറു ഗ്രൂപ്പുകളായി നടന്ന ചർച്ചകൾ ക്രോഡീകരിച്ച് ലീഡർമാരായ ടി.പി.മുഹമ്മദ് മാസ്റ്റർ,ആർ.എം.അനീസ് നാഗാളികാവ്,സുബ്രഹ്മണ്യൻ മാസ്റ്റർ മുറ്റൂളി,സി.ചിത്രലേഖ,എം.പി.സുഹറ,പി.എം.ആസ്യ എന്നിവർ അവതരിപ്പിച്ചു.
ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ-സാമൂഹ്യ-വ്യാപാര സംഘടനാ ഭാരവാഹികൾ,യുവജന സംഘടനാ പ്രതിനിധികൾ,അങ്കണവാടി ടീച്ചർമാർ,ആശാ പ്രവർത്തകർ,കുടുംബശ്രീ അംഗങ്ങൾ,സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രതിനിധികൾ,ഉദ്യോഗസ്ഥർ തുടങ്ങി നൂറുകണക്കിനാളുകൾ പങ്കെടുത്ത ഹരിതസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.
ഫോട്ടോ:ഓമശ്ശേരി പഞ്ചായത്ത് ഹരിതസഭ പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.


Post a Comment