ഓമശ്ശേരി: പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഡോ:എം.കെ.മുനീർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച നാലര ലക്ഷം രൂപയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ ഘട്ടങ്ങളായി അനുവദിച്ച 5 ലക്ഷം രൂപയും ഉപയോഗിച്ച് പ്രവൃത്തി നടത്തിയ കായലുംപാറ-പള്ളിക്കുന്നേൽ റോഡ് ഡോ:എം.കെ.മുനീർ എം.എൽ.എ ഉൽഘാടനം ചെയ്തു.കോൺക്രീറ്റ്,കലുങ്ക് നിർമ്മാണം എന്നിവയാണ് പൂർത്തീകരിച്ചത്.
വാർഡ് മെമ്പർ പി.കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് പി അബ്ദുൽ നാസർ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് എം.എം.രാധാമണി ടീച്ചർ,പഞ്ചായത്തംഗം അശോകൻ പുനത്തിൽ,ബാബു അബ്രഹാം,ശ്രീജിത്ത്,അച്ചാമ്മ,മോളിഎബ്രഹാം പള്ളിക്കുന്നേൽ സംസാരിച്ചു.
ഫോട്ടോ:കായലും പാറ-പള്ളിക്കുന്നേൽ റോഡ് ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു.
إرسال تعليق