കോടഞ്ചേരി:
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറി നവീകരണ പദ്ധതിയ്ക്ക് നേതൃത്വം നൽകി സ്കൗട്ട്സ് & ഗൈഡ്സ്.

 ജൂൺ - 19 വായനാദിനത്തിൽ ജന്മദിനമാഘോഷിക്കുന്ന ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ്*,വായനയിലൂടെ അദ്ഭുതലോകത്തേക്ക് നയിക്കുന്ന  തെരഞ്ഞെടുത്ത പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് നൽകിക്കൊണ്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.

കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചിന്ന അശോകൻ ലൈബ്രറിയുടെ ഉത്തരവാദിത്വം നിർവ്വഹിക്കുന്ന മലയാളം അദ്ധ്യാപിക ലിൻജു തെരേസ വിൽസണിന്* പുസ്തകങ്ങൾ  കൈമാറിക്കൊണ്ട് സ്കൂൾ ലൈബ്രറി നവീകരണ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.സ്കൂളിലെ അദ്ധ്യാപകരും,വിദ്യാർത്ഥികളും ഒത്തുചേർന്ന് ' ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം' എന്ന പദ്ധതിയിൽ പങ്കുചേർന്നു.

വായനയിലൂടെ ഭാവനാ സമ്പന്നമായ ലോകത്തേക്ക് വിദ്യാർത്ഥികളെ നയിക്കുന്നു.മനുഷ്യ ശരീരത്തെയും,മനസ്സിനെയും ഒരു പോലെ നശിപ്പിക്കുന്ന മയക്കുമരുന്നുകൾക്കെതിരെ പരന്ന വായനയിലൂടെ ചിന്താശേഷിയുള്ള യുവതലമുറയെ വർത്തിയെടുക്കുക എന്നതാണ് പ്രാധാനമായും ഈ പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.

കോടഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ,സ്കൂൾ പി.ടി.എ പ്രസിഡൻ്റ് മാത്യു ചെമ്പോട്ടിക്കൽ,പി.ടി.എ വൈസ് പ്രസിഡൻ്റ് ഷിജോ സ്കറിയ,സ്റ്റാഫ് സെക്രട്ടറി സജി ജെ കരോട്ട്* എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ് സ്വാഗതം ചടങ്ങിൽ ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് നന്ദിയർപ്പിച്ചു.സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളായ എമിൽ വി റോയി,ലിയ മരിയ ബിജു എൻ.ജെ,എൽദോ ജോൺസൺ,ആൻ മരിയ ബിജു,അയന മനോജ്,അലൻ ജോർജ് ലിൻസ്,ജ്യോതി കൃഷ്ണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post