തിരുവമ്പാടി : ജൂൺ 19 വായനദിനത്തിൽ നൂതനമായ പദ്ധതികളുമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് . കുട്ടികളുടെ വായന ശീലത്തെ പരിപോഷിപ്പിക്കാനായി സൗപർണിക ആർട്സ് & സ്പോർട്സ് ക്ലബ്ബുമായി ചേർന്ന് " എന്റെ പുസ്തകം, എന്റെ വായന, എന്റെ കുറിപ്പ് , എന്റെ എഴുത്തുപെട്ടി " ഉദ്ഘാടനം ചെയ്തു.
പുസ്തകവായനയെ പുതു തലമുറയുടെ സംസ്കാരമായി വളർത്തുക എന്ന ലക്ഷ്യത്തോടെ വായന പക്ഷാചരണത്തിനു തുടക്കം കുറിച്ചു. 
താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി. സുധാകരൻ വായനദിനം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സജി തോമസ് പി , ഫാദർ . ജിതിൻ പന്തലാടിയിൽ, ശ്രീ.സാലസ് മാത്യു , ടിയാരസൈമൺ , ജിൻസി പി വർഗീസ് , കുമാരി അൻസില ഷെറിൻ , കുമാരി നന്ദന കെ എസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post