കൂടരഞ്ഞി : 
നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ സ്കൂളിൽ യോഗ പരിശീലനം ആരംഭിച്ചു.
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രയോജനം കിട്ടുന്ന വിധത്തിലാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന സൗജന്യ യോഗ പരിശീലനം  സംഘടിപ്പിച്ചിട്ടുള്ളത്.



പരിശീലന പരിപാടിയുടെ ഉദ്ഘാടനം ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മുക്കം ഏരിയ പ്രസിഡന്റ് ഡോക്ടർ ഗോകുലൻ കെ.എം നിർവഹിച്ചു.

അസോസിയേഷൻ ട്രഷററും പരിശീലകയുമായ ഡോക്ടർ കൃഷ്ണേന്ദു.കെ , പ്രധാനധ്യാപകരായ ജിബിൻ പോൾ, ജെസി കെ.യു അധ്യാപക പ്രതിനിധികളായ ബൈജു എമ്മാനുവൽ, ബിൻസ്. പി. ജോൺ എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم