താമരശ്ശേരി:
സർവ്വശിക്ഷ കേരള യുടെയും, കൊടുവള്ളി ബി. ർ. സി യുടെയും ആഭിമുഖ്യത്തിൽ കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിൽ സചിത്ര രക്ഷാകർതൃ ശാക്തീകരണം ലക്ഷ്യമാക്കി സചിത്ര പാഠപുസ്തക നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു. കുട്ടികളോടൊപ്പം രക്ഷിതാക്കളെയും പഠന പ്രകിയയുടെ ഭാഗമാക്കി കുട്ടികൾക്ക് പഠനം അനായാസവും ആസ്വാദ്യകരവുമായ അനുഭവമാക്കി മാറ്റുക എന്നതാണ് ശിൽപശാലയുടെ ലക്ഷ്യം.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം സി. എ ആയിഷ ശിൽപശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി. ഷൈനി തോമസ് സ്വാഗതമരുളി. വാർഡ് മെമ്പർ ഷീജ ബാബു അധ്യക്ഷ പദവി അലങ്കരിച്ചു.
കൊടുവള്ളി ബി ആർ സി - ബി പി സി മെഹറലി മുഖ്യ പ്രഭാഷണം നടത്തി.
ബി ആർ സി ട്രെയിനർ ഷൈജ ടീച്ചർ പദ്ധതി വിശദീകരണം നടത്തി.
സ്കൂൾ മാനേജർ ഫാദർ. ബിബിൻ ജോസ്, പിടിഎ പ്രസിഡന്റ് മനോജ് കുമാരൻ, സി ആർ സി കോർഡിനേറ്റർ ജാസ്മിൻ, സ്റ്റാഫ് സെക്രട്ടറി സുധേഷ്.വി എന്നിവർ ആശംസകൾ അറിയിച്ചു. എസ് ആർ ജി കൺവീനർ ജോമി ജോസ് നന്ദി പ്രകാശിപ്പിച്ചു.
രണ്ടു ദിവസങ്ങളിലായി നടത്തിയ ശില്പശാലയ്ക്ക് അധ്യാപകരായ രാജശ്രീ, ഷിതിൻ വർഗീസ് എന്നിവർ ക്ലാസ് നയിച്ചു. ജോയ്‌സ് ജോർജ്, ബിന്ദു പി. എ, റോസിലിൻ, ആതിര തോമസ്, അഞ്ജലി തോമസ്, മനു തോമസ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
Post a Comment