തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്തിലെ 240 - വയോജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കൊടുക്കാതെ, സാമ്പത്തിക തിരിമറി നടത്തിയ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങൾ പരിശോധനക്കു വിധേയമാക്കണം - സാമ്പത്തിക തട്ടിപ്പിനേക്കുറിച്ച് - സമഗ്രമായ അന്വേഷണം നടത്തി, കുറ്റക്കാർക്കെതി
രെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് - എൽ ഡി എഫ് തിരുവമ്പാടി പഞ്ചായത്തു കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ 240- വയോജനങ്ങൾക്കുള്ള പദ്ധതിയുടെ പണം ഇതിനോടകം ചെലവഴിച്ചതായി രേഖ
യുണ്ട്.
എന്നാൽ വയോജനങ്ങൾക്ക് യാതൊരു വിധ ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എൽ ഡി എഫ് ആരോപിച്ചു.
പഞ്ചായത്തിലെ വിവിധ പദ്ധതികൾക്കുള്ള പണം ചെലവഴിച്ചതല്ലാതെ -
ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭ്യമായിട്ടില്ല.
സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൽ ഡി എഫ് ആവശ്യപ്പെട്ടു.
ഒരു കട്ടിലിന് 3800- രൂപ വീതം 240-പേർക്കുള്ള ഒമ്പതു ലക്ഷത്തി പന്ത്രണ്ടായിരം രൂപയാണ് പഞ്ചായത്ത് - ചെലവഴിച്ചതായി രേഖ ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ വയോജനങ്ങൾക്കൊന്നും ഇതുവരെ കട്ടിൽ കിട്ടിയിട്ടില്ല.
മാത്രമല്ല, കട്ടിൽ കാത്തിരുന്ന പലരും ഇതിനോടകം മരണപ്പെടുകയും ചെയ്തിരിക്കുന്നു.
യോഗത്തിൽ ജോളി ജോസഫ് , സി എൻ പുരുഷോത്തമൻ , ഗണേഷ് ബാബു, സജി സിലിപ്പ്, അബ്രഹാം മാനുവൽ, ജോയി മ്ലാങ്കുഴി, ഗോപി ലാൽ എന്നിവർ സംസാരിച്ചു.
إرسال تعليق