സര്‍വകലാശാലകളില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഭാവി വച്ച് സര്‍ക്കാര്‍ കളിക്കുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ന്ന അവസ്ഥയിലാണെന്നും സര്‍വകലാശാല ഭേദഗതിബില്ല് അംഗീകരിക്കില്ലന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
കേരളത്തിൽ എന്തും നടക്കുമെന്ന സ്ഥിതിയാണെന്നായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം തകർന്നു.
കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കുകയാണ് സംസ്ഥാന സർക്കാർ. മനസ് മടുത്താണ് കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ വരെ തട്ടിപ്പ് നടക്കുന്നെങ്കിൽ ഇതൊക്കെയെന്തെന്നും ഗവർണർ ചോദിച്ചു.
കേരളത്തിലെ സർവകലാശാലകളിൽ നിയമങ്ങൾ തകർന്നുവെന്നും ഇപ്പോൾ ഭരണഘടനാ പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.
Post a Comment