ആനക്കാംപൊയിൽ :
ജൂൺ 19 വായനദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനില്ക്കുന്ന പ്രവർത്തനങ്ങൾക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ തുടക്കം കുറിച്ചു.
സ്കൂൾ മാനേജർ അഗസ്റ്റിൻ പട്ടാണിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉത്ഘാടന കർമ്മം തിരുവമ്പാടി ബാലജനസഖ്യം മേഖല പ്രസിഡന്റ് തോമസ് വലിയ പറമ്പൻ നിർവഹിച്ചു.
ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ ചടങ്ങിന് സ്വാഗതം ആശംസിച്ചു.
സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും, വിവിധ ക്ലബ് ഭാരവാഹികളുടെയും സത്യപ്രതിജഞ ചടങ്ങ് നടത്തി.
തുടർന്ന് വിദ്യാർത്ഥികളും, അദ്ധ്യാപകരും ചേർന്നു കലാപരിപാടികൾ അവതരിപ്പിച്ചു. വിദ്യാരംഗം സ്കൂൾ കോ ഓർഡിനേറ്റർ ആലീസ് വി തോമസ് നന്ദി പ്രസംഗം നടത്തി.
Post a Comment