വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ ആരംഭിച്ച കരനെൽകൃഷിയുടെ വിത്തിടീലിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ നിർവഹിക്കുന്നു.
വേലപ്പാറ:
വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനും നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കുന്നതിനും വിവിധ വിഷയങ്ങളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും
ഉപയോഗപ്പെടുത്തുന്നതിന് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ കരനെൽകൃഷി ആരംഭിച്ചു.
സംസ്ഥാന വിത്തുൽപാദന കേന്ദ്രമായ പേരാമ്പ്രയിൽ നിന്നാണ് നൂറ്റിപ്പത്തുദിവസം കൊണ്ട് വിളവെടുക്കാവുന്ന ജ്യോതി എന്ന മികച്ചയിനം വിത്ത് ലഭ്യമാക്കിയത്.
സ്കൂൾ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽകൃഷിയുടെ വിത്തിടീലിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ബിജു മാത്യു, ജിൽസ് തോമസ് ഡോൺ ജോസ് , പി എം ഷാനിൽ, വിമൽ വിനോയി , റിൻസ് ജോസഫ് , സിന്ധു സഖറിയ, സിബിതപി സെബാസ്റ്റ്യൻ വിദ്യാർഥി പ്രതിനിധി ആദി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
Post a Comment